മൂന്നാര്‍ : ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ ശബരിമലയേയും പഴനിയേയും തമ്മില്‍ ബന്ധിപ്പിച്ച് പുതിയ ദേശീയ പാത അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മൂന്നാര്‍- പൂപ്പാറ-ബോഡിമെട്ട് ഭാഗത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയപാതയുടെ നിര്‍മാണം 2019ല്‍ ആരംഭിയ്ക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കൊച്ചി മുതല്‍ മൂന്നാര്‍ വരെ നാലുവരിയായി വികസിപ്പിക്കുന്നതിന് തുക അനുവദിയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments