ന്യൂ ഡൽഹി ; ലാവ്ലിൻ കേസ് കോടതി നടപടികൾ വൈകിപ്പിച്ച് സിബിഐ. സുപ്രീം കോടതിയിൽ സിബിഐ അപ്പീൽ നൽകുന്നത് വൈകും. തൊണ്ണൂറ് ദിവസത്തിനകം അപ്പീൽ നൽകാനുള്ള സമയ പരിധി ഈ മാസം 21നായിരിക്കും അവസാനിക്കുക. അപ്പീൽ നൽകുന്നതിന് മുൻപായ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതാണ് വൈകാൻ കാരണം. കോടതിയിൽ മാപ്പപേക്ഷ സമർപ്പിച്ച ശേഷം അപ്പീൽ നൽകാൻ തീരുമാനിച്ചെന്നും. ഡിലെ കണ്ടൊനേഷൻ അപേക്ഷ ആയിരിക്കും സുപ്രീം കോടതിയിൽ സമർപ്പിക്കുക എന്ന് സിബിഐ വൃത്തങ്ങൾ പറഞ്ഞു. ഓഗസ്റ്റ് 23നായിരുന്നു പിണറായി വിജയനടക്കമുള്ളവരെ ഹൈകോടതി കുറ്റവിമുക്തരാക്കിയത്.
Post Your Comments