KeralaLatest NewsNewsUncategorized

മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മേയറെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: നഗരസഭയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സാരമായി പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മേയര്‍ അഡ്വ. വി.കെ. പ്രശാന്തിനെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബിജോണ്‍, ഡോ. സന്തോഷ് കുമാര്‍, യൂണിറ്റ് മേധാവി ഡോ. രാജേന്ദ്രന്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. മേയറുടെ ആരോഗ്യനില മന്ത്രി ഇവരുമായി ചര്‍ച്ച ചെയ്തു.

വിദഗ്ധ ചികിത്സയ്ക്കായി മേയര്‍ ഇപ്പോള്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലാണുള്ളത്. തലയ്ക്ക് പരുക്കേറ്റ മേയര്‍ക്ക് ശരീരത്തില്‍ വിവിധ ഭാഗങ്ങളില്‍ ക്ഷതമേറ്റിട്ടുണ്ട്. സന്ധിക്ക് പരുക്കേറ്റതിനാല്‍ കാലില്‍ പ്ലാസ്റ്ററും കഴുത്തില്‍ കോളറുമിട്ടിട്ടുണ്ട്. കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കും വിദഗ്ധ ചികിത്സയ്ക്കുമായി മേയര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ തന്നെ തത്ക്കാലം തുടരും.

അതേസമയം മേയറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. സാരമായ പരുക്കേറ്റ കൗണ്‍സിലര്‍മാരായ റസിയാബീഗം (50), മേയറുടെ സഹായി ബി. മോഹന്‍ (48) എന്നിവരെ വാര്‍ഡില്‍ അഡ്മിറ്റാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button