തപാല്‍ വകുപ്പില്‍ അവസരം. ഡാക് സേവക് തസ്തികയിൽ കേരളാ സര്‍ക്കിളിലെ 1,193 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സാങ്കേതിക തകരാറിനെ തുടർന്ന് നിർത്തി വെച്ച അപേക്ഷയാണ് സ്വീകരിച്ച് തുടങ്ങിയത്. മുൻപ് രജിസ്റ്റർ ചെയ്തവർ അന്ന് ലഭിച്ച രജിസ്‌ട്രേഷന്‍ നമ്പറും മൊബൈല്‍ നമ്പറും ഉപയോഗിച്ച് തപാല്‍വകുപ്പ് വെബ്‌സൈറ്റില്‍ പ്രവേശിച്ച് അപേക്ഷ സ്വീകരിക്കപ്പെട്ടോ എന്നുറപ്പ് വരുത്തണം. അപേക്ഷ സ്വീകരിച്ചിട്ടില്ലെങ്കിൽ ഒന്ന് കൂടെ അപേക്ഷിക്കേണ്ടതായി വരും. ഈ വര്‍ഷം മേയിലായിരുന്നു ഈ ഒഴിവുകളിലേക്ക് തപാൽ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്.
പത്താം ക്ലാസ്,കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് അപേക്ഷിക്കാൻ വേണ്ട അടിസ്ഥാന യോഗ്യത. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് ഒരുതരത്തിലുള്ള മുന്‍ഗണനയും ഉണ്ടാകില്ല. 60 ദിവസം ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ പരിശീലനം അംഗീകൃത സ്ഥാപനത്തില്‍നിന്ന് പാസായതിന്റെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. അതോടൊപ്പം തന്നെ പത്താം ക്ലാസിലോ പ്ലസ് ടുവിലോ അല്ലെങ്കില്‍ ഉയര്‍ന്ന തലങ്ങളിലോ കംപ്യൂട്ടര്‍ ഒരു വിഷയമായി പഠിച്ചിട്ടുള്ളവര്‍ക്ക് ഇതില്‍ ഇളവ് ലഭിക്കുന്നതായിരിക്കും.
ഒഴിവുകൾ പ്രായം തുടങ്ങിയ വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;ഇന്ത്യ പോസ്റ്റ് ജിഡിഎസ് , ഇന്ത്യ പോസ്റ്റ്
അവസാന തീയതി: നവംബര്‍ 29.
Post Your Comments