KeralaLatest NewsNewsInternational

മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയതിന് മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മൂഡിയുടെ ഫേസ്ബുക്കില്‍ തെറിവിളിയുമായി സൈബര്‍ സഖാക്കള്‍

കൊച്ചി: 13 വർഷങ്ങൾക്കു ശേഷം ഇന്ത്യയുടെ റേറ്റിങ് കൂട്ടിയ യു എസ് റേറ്റിങ് ഏജൻസിയായ മൂടിയുടേതെന്നു തെറ്റിദ്ധരിച്ച സഖാക്കൾ ആസ്ട്രേലിയൻ ക്രിക്കറ്റർ ടോം മൂഡിയുടെ ഫേസ് ബുക്ക് പേജിൽ തെറി വിളി. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ടോം മൂഡി ഇപ്പോള്‍ പരിശീലകനാണ് . സൈബർ തെറിവിളിയുടെ കാരണം അറിയാതെ പകച്ചാവും ടോം മൂടി ഇപ്പോൾ.

പ്രധാന മന്ത്രിയുടെ സാമ്പത്തിക പരിഷ്കരണങ്ങള്‍ക്ക് ഉള്ള അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നത്, ജി.എസ്.ടി, ആധാര്‍ സംവിധാനം, ആനുകൂല്യങ്ങള്‍ നേരിട്ട് കൈമാറ്റം, കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ തുടങ്ങിയവയാണ് റേറ്റിങ്ങ് ഉയര്‍ത്താന്‍ സഹായിച്ചതെന്നാണ് കണക്കുകൂട്ടൽ.

എന്നാൽ എ റ്റി എമ്മിൽ ക്യൂ നിന്ന് കൊതുകു കടിച്ചു ഡെങ്കി വന്നു എന്നൊക്കെയുള്ള രസകരമായ പരിദേവനങ്ങളും കമന്റുകളിൽ കാണാം.
ഒക്ടോബര്‍ നാലിന് ക്രിക്കറ്റ് പരിശീലകന്റെ ജന്മദിനമായിരുന്നു. ആശംസ അര്‍പ്പിച്ചവര്‍ക്ക് നന്ദി അറിയിച്ച്‌ ടോം മൂഡി ഒരു പോസ്റ്റ് ഇട്ടു. ഇതിന് താഴെയാണ് സൈബര്‍ പൊങ്കാല. സഖാക്കളുടെ ഫേക്ക് ഐ ഡിയിൽ സംഘ പരിവാർ അനുകൂലികളാണ് ഇത് ചെയ്യുന്നതെന്നാണ് സൈബർ കമ്യൂണിസ്റ്റുകളുടെ വാദം.

അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളില്‍ രണ്ടാം സ്ഥാനത്തുള്ള ഏജന്‍സിയായാണ് മൂഡിസ് അറിയപ്പെടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button