
കമ്പ്യൂട്ടർ എൻജിനീയറായ രാജേന്ദ്ര പ്രസാദിന്റെ കുടുംബം കലക്കിയത് സാക്ഷാൽ ബിരിയാണി. തനിക്ക് ഇഷ്ടപ്പെട്ട ബിരിയാണി ഉണ്ടാക്കി നല്‍കിയില്ല എന്ന കാരണത്താൽ രാജേന്ദ്ര പ്രസാദ് ഭാര്യയെ വീട്ടിൽ നിന്ന് പുറത്താക്കി. തെലങ്കാനയിലെ വാറങ്കലിൽ ആണ് സംഭവം. തനിക്കു ബിരിയാണി ഉണ്ടാക്കാൻ അറിയില്ല എന്ന് പറഞ്ഞിട്ടും രാജേന്ദ്രൻ ഭാര്യയെ പുറത്താക്കുകയായിരുന്നു. ഗതികെട്ട ഭാര്യ മാനസ നിരാഹാര സത്യാഗ്രഹവും തുടങ്ങി. ബിരിയാണി പാചകം ചെയ്യാന്‍ അറിയില്ല എങ്കില്‍ വീട്ടില്‍ സ്ഥാനമില്ല എന്നതാണ് ഇയാളുടെ വാശി.
മാനസയുടെ അവസ്ഥ കണ്ട് അയല്‍ക്കാരികളും സ്ത്രീ സംഘടനാ പ്രവര്‍ത്തകരുമെല്ലാം വിഷയത്തില്‍ ഇടപെട്ടു. രാജേന്ദ്രയ്ക്കെതിരെ മാനസയെക്കൊണ്ട് പോലീസില്‍ പരാതിയും കൊടുപ്പിച്ചു.സംഭവ ദിവസം രാജേന്ദ്ര പ്രസാദ് മദ്യപിച്ചാണ് വീട്ടിലെത്തിയത്. തുടർന്ന് ബിരിയാണി ഉണ്ടാക്കി തരാൻ ആവശ്യപ്പെടുകയും തുടർന്ന് ഇരുവരും വാക്കേറ്റം ആകുകയുമായിരുന്നു.
ബിരിയാണി മാത്രമല്ല, സ്ത്രീധനം ചോദിച്ചും തന്നെ ഭര്‍ത്താവ് ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ മാനസ ചൂണ്ടിക്കാട്ടുന്നു. പ്രശ്നപരിഹാരത്തിന് പോലീസ് മധ്യസ്ഥം വഹിക്കാന്‍ ശ്രമിച്ചുവെങ്കിലും രാജേന്ദ്ര പ്രസാദും കുടുംബവും വഴങ്ങിയില്ല. തുടർന്ന് ഭർത്താവിന്റെ പേരിൽ ഗാർഹിക പീഡനത്തിന് കേസെടുത്തു.
Post Your Comments