ചണ്ഡീഗഡ്: ലൈംഗിക ബന്ധം നിഷേധിച്ച ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ ജോഗ്നാ ഖേരാ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയിലാണ് അതിദാരുണമായ സംഭവം നടന്നത്. ഭർത്താവ് സഞ്ജീവ് കുമാറിനെ(35) കുരുക്ഷേത്ര യൂണിവേഴ്സിറ്റി പോലീസ് അറസ്റ് ചെയ്‌തു.
കഴിഞ്ഞ ദിവസം രാത്രി സഞ്ജീവ് ലൈംഗിക ബന്ധത്തിന് താല്പര്യപെട്ടു. എന്നാൽ ഭാര്യ(30) സുമൻ അതിനു വഴങ്ങിയില്ല. ഇതിനെ തുടർന്ന് ഇയാൾ വഴക്കുണ്ടാക്കി. തുടർന്ന് സുമനെ ബലാത്സംഗം ചെയാൻ ശ്രമിച്ചു. എന്നാൽ സുമൻ ശക്തമായി പ്രതിരോധിച്ചു. ഇതിൽ രോഷാകുലനായി ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് ഇയാൾ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
ഡെങ്കിപ്പനി ബാധിതയായി അവശയായതിനാലാണ് സുമന്‍ വഴങ്ങാതിരുന്നതെന്നും സഞ്ജീവ് കുമാര്‍ ഉള്‍പ്പെടെ കുടുംബത്തിലെ ആറു പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. സഞ്ജീവ് കുമാറും സുമനും വിവാഹം കഴിഞ്ഞിട്ട് പത്തുവര്‍ഷമായി. ഇവർക്ക് രണ്ടു മക്കളുണ്ട്.
Post Your Comments