ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനുള്ള നീക്കത്തിനെതിരെയാണ് വെള്ളാപ്പള്ളി രംഗത്തെത്തിയത്.
ഇത് കൂടെ നിന്ന അധഃകൃത വിഭാഗത്തെ മറികടന്നുള്ള തീരുമാനമാണ്. മാത്രമല്ല ഇടത് സര്‍ക്കാര്‍ സാമൂഹിക നീതി ഉറപ്പു വരുത്താതെ സാമ്പത്തിക സംവരണം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
നേരത്തെ, തലസ്ഥാനത്ത് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ സ്ഥാപിക്കാനും മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താനും മന്ത്രിസഭാ യോഗ തീരുമാനിച്ചിരുന്നു.
കൂടാതെ ദേവസ്വം നിയമനങ്ങളില്‍ ഈഴവ സംവരണം 17% ആയും പട്ടികജാതിവര്‍ഗ്ഗക്കാര്‍ക്കുള്ള സംവരണം 12% ആയും മറ്റു പിന്നോക്കക്കാര്‍ക്ക് ആറുശതമാനവും സംവരണം വര്‍ദ്ധിപ്പിക്കാനും തീരുമാനമായി.
Post Your Comments