മുംബൈ: നടി ദീപിക പദുകോണിന്റെ സുരക്ഷ ശക്തമാക്കാന്‍ മുംബൈ പോലീസ് തീരുമാനിച്ചു. കര്‍ണിസേനയുടെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. പ്രത്യേക സുരക്ഷാ സംഘത്തെ താരത്തിന്റെ മുംബൈയിലെ വീട്ടിലും ഓഫീസിലും നിയോഗിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
രാജസ്ഥാനിലെ കര്‍ണിസേന സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിക്കെതിരെയാണ് ഭീഷണിയുമായി വ്യാഴാഴ്ച രംഗത്തെത്തിയിരുന്നത്. ചിത്രത്തിലെ നായികയായ ദീപികയുടെ മൂക്ക് ചെത്തുമെന്നാണ് കര്‍ണിസേനയുടെ ഭീഷണി. ശൂര്പ്പണഘയോട് ലക്ഷമണന് ചെയ്തത് ഇന്ത്യന്‍ സംസ്കാരം കളങ്കപ്പെടുത്തുന്ന ദീപികയോട് ചെയ്യുമെന്നും കര്‍ണിസേന നേതാവ് മഹിപാല്‍ സിംഗ് പറഞ്ഞു.
Post Your Comments