ബെംഗളൂരു: മലേറിയയെ മറികടക്കുന്നതിനുള്ള നൂതന പരീക്ഷണത്തിന് ഇന്ത്യ വേദിയാകുന്നു. മലേറിയ രോഗാണുക്കളെ പടര്‍ത്തുന്ന കൊതുകുകളില്‍ ജീന്‍ എഡിറ്റിങ് വിദ്യയിലൂടെ മലേറിയയെ ഇല്ലാതാക്കാനുള്ള പരീക്ഷണം നടത്താനാണ് ഒരുങ്ങുന്നത്. ജനിതക എഡിറ്റിങ് സാങ്കേതികവിദ്യയിലൂടെ അനോഫലിസ് സ്റ്റിഫെന്സി വിഭാഗത്തില്‍പ്പെടുന്ന കൊതുകുകളില്‍ മലേറിയയ്ക്കു കാരണമാകുന്ന പ്ലാസ്മോഡിയം ഫാല്‍സിപറം എന്ന സൂക്ഷ്മജീവിയെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടാക്കുകയാണ് ചെയ്യുന്നത്.
അമേരിക്കയിലെ കാലിഫോര്‍ണിയ സാന്‍ഡിയാഗോ (യുസിഎസ്ഡി) സര്‍വ്വകലാശാലയിൽ ഇതുസംബന്ധിച്ച പഠനങ്ങൾ നടക്കുകയാണ്. ഇത്തരമൊരു പരീക്ഷണം പ്രായോഗിക നിലയില്‍ ലോകത്തെവിടെയും നടപ്പാക്കിയിട്ടില്ലെന്നും അനുമതി ലഭിക്കുകയാണെങ്കില്‍ ഇന്ത്യയിലായിരിക്കും ഇത് ആദ്യമായി നടപ്പാക്കുകയെന്നും യുസിഎസ്ഡി വക്താവ് മരിയോ അഗ്വിലേറ പറഞ്ഞു.
Post Your Comments