Latest NewsKeralaNews

തനിക്ക് പിറക്കാൻ പോകുന്ന കുഞ്ഞിനെ കാണാതെ ടിൻസി ജീവനൊടുക്കി; ഭർത്താവിന്റെ വിയോഗം അറിയാതെ ചോരക്കുഞ്ഞുമായി ഭാര്യ ആശുപത്രിയിൽ

മാങ്ങാനം: മാതാപിതാക്കളെ കാണാതായതിന്റെ മനോവിഷമത്തിൽ തൂങ്ങി മരിച്ച യുവാവിന് പെൺകുഞ്ഞ് പിറന്നു. ഭർത്താവ് മരിച്ച വിവരം ബന്ധുക്കൾ ടിൻസി ഇട്ടി എബ്രഹാമിന്റെ ഭാര്യയായ ബെൻസിയെ അറിയിച്ചിരുന്നില്ല. ടിൻസിയുടെ മരണവാർത്ത അറിഞ്ഞെങ്കിലും ദമ്പതികൾ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.

ടിൻസിയുടെ മാതാപിതാക്കളായ കെഎസ്ഇബി റിട്ട. അസി. എക്സിക്യുട്ടീവ് എൻജിനീയർ പി.സി.ഏബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവരെ മൂന്ന് ദിവസം മുൻപാണ് കാണാതായത്. ഇവർ കോട്ടയം റെയിൽവേ സ്റ്റേഷനിൽ രണ്ട് ദിവസത്തേക്ക് പണം നൽകി വാഹനം പാർക്ക് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ മാതാപിതാക്കളെ കുറിച്ച് യാതൊരു തുമ്പും ലഭിക്കാതിരുന്നതിനെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിലാണ് ടിൻസി ആത്മഹത്യ ചെയ്‌തത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button