Latest NewsKerala

മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും പരിഹസിച്ച് എസ്ഡിപിഐയുടെ തെരുവ് നാടകം

കാസർഗോഡ് ; മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും രൂക്ഷമായി പരിഹസിച്ച് എസ്ഡിപിഐയുടെ തെരുവ് നാടകം. ചുവന്ന കൊടി നരച്ച്‌ കാവി കൊടിയാകുന്നു എന്ന ഉള്ളടക്കമുള്ള നാടകത്തിൽ പിണറായി വിജയന്റെയും കുമ്മനം രാജശേഖരന്റെയും കഥാപാത്രങ്ങളും, ഇവർ തമ്മിലുള്ള സൗഹൃദവും പറയുന്നു.

ദേശീയ തലത്തില്‍ സംഘപരിവാറിനെതിരെ പോരാട്ടം നടത്തുന്നു എന്നു പറയുന്ന സിപിഎമ്മും പിണറായി സര്‍ക്കാരും വാസ്തവത്തില്‍ അവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയോട് കേരള ഭരണം സംഘികള്‍ക്ക് തീറെയഴുക്കൊടുത്തോ സഖാവേ എന്ന് നാടകത്തിലെ നായകൻ ചോദിക്കുന്നു. ഇപ്പോഴത്തെ സിപിഎം നേതൃത്വം മുന്‍കാല നേതാക്കളൈും മറന്നുകൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും ബിജെപിയിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയായി സിപിഎം മാറി എന്നും നാടകത്തിൽ പറയുന്നു.

ശേഷം പാര്‍ട്ടി ഗ്രാമങ്ങളില്‍ രണ്ടു പാര്‍ട്ടികളുടെ മുപ്പിളമ തര്‍ക്കം മാത്രമാണ് നടക്കുന്നതെന്നും അല്ലാതെ സംഘപരിവാരം രാജ്യത്തെ തകര്‍ക്കുമെന്ന ഒരു ബേജാറും ഇരട്ടചങ്കനും കൂട്ടര്‍ക്കുമില്ലെന്നും പറഞ്ഞുമാണ് നാടകം അവസാനിക്കുന്നത്.

എസ്ഡിപിഐ നടത്തുന്ന ബഹുജന്‍ മുന്നേറ്റ യാത്രയുടെ ഭാഗമായി കാസര്‍ഗോഡ് നടന്ന ഉദ്ഘാടന സമ്മേളന വേദിയിലായിരുന്നു മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും രൂക്ഷമായി പരിഹസിച്ച്  തെരുവ് നാടകം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button