CinemaLatest NewsNewsIndia

പദ്മാവതിയുടെ റിലീസ് നീട്ടണമെന്ന് യോഗി ആദിത്യനാഥ്

സഞ്ജയ് ലീലാ ബൻസാലിയുടെ ‘പദ്മാവതി’ വീണ്ടും രാഷ്ട്രീയ വിവാദങ്ങളിലേക്ക്. റിലീസ് നീട്ടണമെന്ന ആവശ്യവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സഞ്ജയ് ലീല ബൻസാലി ചിത്രം പദ്മാവതിയുടെ റിലീസ് യുപിയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രാലയം കേന്ദ്രസർക്കാരിനു കത്തയച്ചു. ഡിസംബർ ഒന്നിനാണ് ചിത്രത്തിന്‍റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

ചിത്രത്തിനെതിരെ രാജ്യത്ത് ഉയരുന്ന പ്രതിഷേധങ്ങൾകൂടി സർക്കാർ പരിഗണിക്കണമെന്നും കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് ആഭ്യന്തര സെക്രട്ടറി അയച്ച കത്തിൽ പറഞ്ഞു. ദീപിക പദുകോണിനെതിരെ ഉയര്‍ന്ന ഭീഷണികളെ തുടര്‍ന്ന് സ്ത്രീകളെ ബഹുമാനിക്കേണ്ടത് ആവശ്യമാണെന്നും അഭിനേതാക്കൾക്കും നടിമാർക്കുമുള്ള അത്തരം ഭീഷണികൾ അയോഗ്യമാണെന്നും ഉമാഭാരതി ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button