ഫ്രാങ്ക്ഫര്‍ട്ട്: പാര്‍ക്ക് ചെയ്ത സ്ഥലം മറന്ന കാറുടമ തന്റെ കാര്‍ തിരികെ എടുത്തത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം. ഓഗസ്‌ബെര്‍ഗര്‍ ഓള്‍ഗെമെയില്‍ എന്നയാളാണ് കാറിന്റെ ഉടമ. കാര്‍ മോഷണം പോയതായി ഓഗ്‌സ്‌ബെര്‍ഗര്‍ 1997ല്‍ പരാതി നല്‍കിയിരുന്നു. സ്‌ക്രാപ്പ് ചെയ്യാനായി എത്തിയ കാറുകളില്‍ നിന്ന് ഓഗസ്‌ബെര്‍ഗറിന്റെ കാർ അധികൃതർ കണ്ടെത്തുകയായിരുന്നു.
തിരിച്ചു കിട്ടിയെങ്കിലും ഇനി റോഡില്‍ ഇറക്കാനാകാത്ത വിധത്തിൽ കാർ തുരുമ്പെടുത്തിരുന്നു. കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം ഓഗസ്‌ബെര്‍ഗർ മറന്നു പോയതാകാമെന്ന് അധികൃതർ പറഞ്ഞു. എന്നാല്‍ കാര്‍ പാർക്ക് ചെയ്‌ത സ്ഥലം മറന്നുവെന്ന വിവരം പോലും ഓർക്കാതെ ഇദ്ദേഹം കാർ മോഷണം പോയെന്ന് പരാതി നല്‍കുകയായിരുന്നു.
Post Your Comments