Latest NewsTennisSports

ഉ​ത്തേ​ജ​ക​മ​രു​ന്ന് ആ​രോ​പ​ണം ; പ്രമുഖ ടെന്നീസ് താരത്തിന് മു​ൻ കാ​യി​ക​മ​ന്ത്രി ന​ഷ്ട​പ​രി​ഹാ​രം ന​ൽകാൻ ഉത്തരവ്

പാ​രീ​സ്: പ്രമുഖ ടെന്നീസ് താരത്തിന് മു​ൻ കാ​യി​ക​മ​ന്ത്രി ന​ഷ്ട​പ​രി​ഹാ​രം ന​ൽകാൻ ഉത്തരവ് . ലോക ഒന്നാം നമ്പർ ടെന്നീസ് താരം റാ​ഫേ​ൽ ന​ദാ​ലി​നെ​തി​രെ ഉ​ത്തേ​ജ​ക​മ​രു​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ഫ്ര​ഞ്ച് മു​ൻ കാ​യി​ക​മ​ന്ത്രി റോ​സ്‌​ലി​ൻ ബ​ഷ്‌​ലോ2,000 യൂ​റോ(​ഏ​ക​ദേ​ശം 9.1 ല​ക്ഷം രൂ​പ) ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാനാണ് കോടതി ഉത്തരവിട്ടത്.

ഉ​ത്തേ​ജ​ക പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ലാണ് 2012ൽ ​ന​ദാ​ൽ ആ​റു​മാ​സം പ​രി​ക്ക് അ​ഭി​ന​യി​ച്ച് ക​ള​ത്തി​ൽ നി​ന്നു വി​ട്ടു​നി​ന്ന​ത് എന്ന് ബ​ഷ്‌​ലോ ഒ​രു ടെ​ലി​വി​ഷ​ൻ അ​ഭി​മു​ഖ​ത്തി​ൽ പറഞ്ഞിരുന്നു. ഇത് തന്റെ ക​രി​യ​റി​നെ​യും പ​ര​സ്യ​വ​രു​മാ​ന​ത്തെ​യും ബാ​ധി​ച്ചെന്നും അ​തു​കൊ​ണ്ട് ഒ​രു ല​ക്ഷം യൂ​റോ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെട്ട് നദാൽ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന്‍  ബ​ഷ്‌​ലോ​യു​ടെ ആ​രോ​പ​ണം അ​ടി​സ്ഥാ​നര​ഹി​ത​മാ​ണെ​ന്ന ന​ദാ​ലി​ന്‍റെ വാ​ദ​ത്തെ അം​ഗീ​ക​രി​ച്ച് കൊണ്ട് കോ​ട​തി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

കാ​യി​ക താ​ര​ങ്ങ​ൾ​ക്കെ​തി​രെ അ​ടി​സ്ഥാ​നര​ഹി​ത​മാ​യ ആ​രോ​പ​ണം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഉ​ന്ന​യി​ക്കു​ന്ന പ്ര​മു​ഖ​ർ ശി​ക്ഷി​ക്ക​പ്പെ​ടാ​തെ പോ​കു​ന്നത് ത​ട​യ​ണ​മെ​ന്നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ന​ഷ്ട​പ​രി​ഹാ​ര​തു​ക പൂ​ർ​ണ​മാ​യും ഫ്ര​ഞ്ച് ചാ​രി​റ്റി​ക്ക് വേ​ണ്ടി സം​ഭാ​വ​നം ചെ​യ്യുമെന്നും നദാൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button