
ഇനി വൈദ്യുതിബില്‍ അടയ്ക്കാം വളരെ എളുപ്പത്തിൽ.വൈദ്യുതിബില്‍ അടയ്ക്കുന്നതിനായി കെഎസ്‌ഇബി യുടെ മൊബൈൽ അപ്ലിക്കേഷൻ പരിചയപ്പെടുത്തിയിരിക്കുകയാണ് മന്ത്രി എം.എം മണി .
കെഎസ്‌ഇബി എന്ന പേരിലൂള്ള ഈ മൊബൈല്‍ ആപ്ലിക്കേഷനുപയോഗിച്ച് എല്ലാ ഉപഭോക്താക്കള്‍ക്കും മൊബൈല്‍ ഫോണ്‍, ടാബ് ലെറ്റ്, എന്നിവ വഴി ഏതു സമയത്തും വൈദ്യുതി ബില്‍ തുക അടയ്ക്കാന്‍ സാധിക്കും. മൊബൈല്‍ നമ്ബര്‍ മാത്രം ഉപയോഗിച്ചാണ് വൈദ്യുതിബില്‍ തുക അടയ്ക്കാന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.കെഎസ്‌ഇബി അവതരിപ്പിച്ച മൊബൈല്‍ ആപ്പിന് സമാനമായ നിരവധി ആപ്പുകള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യഥാര്‍ത്ഥ ആപ്പ് ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി മന്ത്രി എം.എം മണി തന്നെ രംഗത്തെത്തിയത്.
Post Your Comments