Latest NewsIndiaNews

“ലേലു അല്ലു….” ഒരാഴ്ച കൊണ്ട് ഭീകരവാദം മതിയായി: ലഷ്കർ ഇ തൊയ്ബയിൽ ചേർന്ന യുവാവിന് മടങ്ങണം എന്ന് വീട്ടുകാർക്ക് സന്ദേശം

ശ്രീനഗര്‍: ഒരാഴ്ചകൊണ്ട് ഭീകരവാദം മടുത്ത യുവാവ് തനിക്ക് മടങ്ങണമെന്ന് വീട്ടുകാർക്ക് സന്ദേശം നൽകി. ഭീകര സംഘടനയായ ലഷ്കര്‍ ഇ തോയ്ബയില്‍ ഒരാഴ്ച മുന്‍പ് ചേര്‍ന്ന ജമ്മു കാഷ്മീരിലെ ഫുട്ബോള്‍ താരം മജീദ് ഖാന്‍ (20) തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്ന് വീട്ടുകാരെ അറിയിച്ചു. കാഷ്മീര്‍ പോലീസ് മേധാവി മുനീര്‍ ഖാനാണ് ഇക്കാര്യം അറിയിച്ചത്.തെക്കന്‍ കാഷ്മീരിലെ അനന്തനാഗിലാണ് ഫുട്ബോള്‍ താരം മജീദ് ഖാന്‍റെ വീട്.

ഇയാള്‍ ലഷ്കറില്‍ ചേരുന്നുവെന്ന് അറിഞ്ഞതോടെ ബന്ധുക്കള്‍ അങ്കലാപ്പിലായിരുന്നു. ഇവർ വിവരങ്ങൾ അപ്പപ്പോൾ പൊലീസിന് കൈമാറിയിരുന്നു. അക്രമത്തിനും ഭീകരപ്രവര്‍ത്തനത്തിനും പോകരുതെന്ന് മാതാവ് നിരവധി തവണ മകനോട് അഭ്യര്‍ഥിക്കുകയും ചെയ്തു. മകന്‍ ലഷ്കറില്‍ ചേര്‍ന്ന വിവരം അറിഞ്ഞ് പിതാവ് ഇര്‍ഷാദ് ഖാന് ഹൃദയസ്തംഭനമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button