ഹൈദരാബാദ്: കുവൈത്തിൽനിന്ന് ഹൈദരാബാദിലേക്ക് ദിവസേനയുള്ള സർവീസുമായി ജസീറ എയർവേയ്സ്. യാത്രക്കാർ കൂടുതലായതിനാൽ ഇന്ത്യയിൽനിന്ന് ഗൾഫിലേക്കുള്ള വിമാന സീറ്റുകൾ വർധിപ്പിക്കണമെന്നും 2018 ജനുവരി പകുതിയോടെ കൊച്ചി, മുംബൈ, അഹമദാബാദ് എന്നിവിടങ്ങളിൽനിന്ന് കുവൈത്തിലേക്ക് സർവീസ് തുടങ്ങുമെന്നും ജസീറ എയർവേയ്സ് ചീഫ് എക്സിക്യുട്ടീവ് ഒാഫിസർ രോഹിത് രാമചന്ദ്രൻ വ്യക്തമാക്കി.
നിലവിൽ കമ്പനിക്ക് എട്ടു വിമാനങ്ങളുണ്ട്. 2020 ഒാടെ കമ്പനിയുടെ വിമാനങ്ങൾ 15 ആകും. ഇന്ത്യയിലെ കൂടുതൽ സ്ഥലങ്ങളിൽനിന്ന് സർവീസ് തുടങ്ങണമെന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണപ്രകാരം 12,000 സീറ്റുകൾ മാത്രമാണ് അനുവദിച്ചതെന്നും രാമചന്ദ്രൻ വ്യക്തമാക്കി.
Post Your Comments