വാഷിംഗ്ടൺ:അമേരിക്കൻ എച്ച് -വൺ ബി വിസയിൽ ജോലിചെയ്യുന്നവരുടെ നിലവിലെ ശമ്പളം 60,000 ഡോളറിൽനിന്നു (39,00,000 രൂപ) 90,000 ഡോളറാക്കി (58,50000) മാറ്റാനുള്ള ത്തീരുമാനത്തിനു പ്രതിനിധി സഭാ കമ്മറ്റിയുടെ അംഗീകാരം.
വിദേശത്ത് നിന്നുള്ളവർക്ക് യു എസിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന വിസയാണ് എച്ച് -വൺ ബി. ഇന്ത്യയിൽ നിന്നുള്ള കമ്പ്യൂട്ടർ വിദഗ്ദ്ധർ ഈ വിസയിലാണ് അമേരിക്കയിൽ ജോലി ചെയ്യുന്നത്. ദി പ്രൊടക്ട് ആൻഡ് ഗ്രോ അമേരിക്കൻ ജോബ്സ് ആക്ട് ബുധനാഴ്ചയാണ് ഹൗസ് ജുഡീഷ്യറി കമ്മറ്റി പാസാക്കിയത്.
കുടിയേറ്റ വിഷയത്തിൽ ഡെമോക്രാറ്റിക് ,റിപ്പബ്ലിക് പാർട്ടികൾ തമ്മിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ ശമ്പള വർദ്ധനവ് നിയമം കൊണ്ടുവരാനുള്ള പുതിയ നീക്കം ഭരണകൂടത്തിന് വലിയ നേട്ടമായാണ് വിലയിരുത്തുന്നത്.
Post Your Comments