Latest NewsKeralaIndiaNewsLife StyleFood & Cookery

ഉണ്ണിയപ്പം ഇനി “തപാലിലും”

മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നായ ഉണ്ണിയപ്പത്തിൽ തപാൽ മുദ്ര പതിഞ്ഞു. ഉണ്ണിയപ്പത്തിന്റെ പടമുള്ള 5 രൂപ സ്റ്റാമ്പ് തപാൽ വകുപ്പ് പുറത്തിറക്കി.ക്ഷേത്രങ്ങളിലെ പ്രസാദം ,പ്രാദേശിക വിഭവങ്ങൾ എന്നിങ്ങനെ 24 ഭക്ഷ്യ വിഭവങ്ങൾ സ്റ്റാമ്പുകളിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. തിരുപ്പതി ലഡ്ഡു, ബിരിയാണി, പൊങ്കൽ തുടങ്ങിയവയും സ്റ്റാമ്പുകളിലെത്തി.

ഉണ്ണിയപ്പത്തിന്റെ മൊഴിമാറ്റം മാത്രം അല്പം കല്ലുകടി ഉണ്ടാക്കിയേക്കാം.”ബേബി അപ്പം ” എന്നാണ് ഇംഗ്ലീഷിലും ഹിന്ദിയിലും ഉള്ളത്.ഉണ്ണിയപ്പത്തിന്റെ നിറവും മാറ്റി .മറ്റുള്ള വിഭവങ്ങൾക്ക് പ്രാദേശിക പേര് തന്നെയാണ് നൽകിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button