ന്യൂഡല്‍ഹി: ചരക്കു സേവന നികുതി(ജി.എസ്.ടി) നടപ്പിലാക്കിയതോടെ ഹോട്ടല്‍ ഭക്ഷണത്തിനു വില വലിയ തോതിലാണ് വര്‍ധിച്ചത്. ഇതിനു മാറ്റം വരുത്തനായി കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി കുറച്ചിരുന്നു. ഈ കുറവ് മറികടക്കാനായി ഹോട്ടലുകാര്‍ പുതിയ നീക്കവുമായി രംഗത്തു വന്നിരിക്കുകയാണ്. എ.സി , നോണ്‍ എ.സി ഹോട്ടുലുകളില്‍ ജിഎസ്ടി അഞ്ചു ശതമാനമായിട്ടാണ് സര്‍ക്കാര്‍ കുറച്ചത്. ഇതു വലിയ തോതില്‍ ഭക്ഷണത്തിനു വില കുറയ്ക്കാന്‍ ഹോട്ടലുകാരെ പ്രേരിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. പക്ഷേ സര്‍ക്കാരിന്റെ പ്രതീക്ഷകളെ തകിടം മറിച്ച് പുതിയ നീക്കവുമായി ഹോട്ടലുകാര്‍ രംഗത്തു വന്നു
ആദ്യം ജിഎസ്ടിയിലെ നിരക്ക് അനുസരിച്ച് എ.സി ഹോട്ടലുകളില്‍ 18 ശതമാനവും നോണ്‍ എ.സി ഹോട്ടലുകളില്‍ 12 ശതമാനവുമായിരുന്നു നികുതി. ഇതു കാരണം വലിയ തോതില്‍ ഹോട്ടല്‍ ഭക്ഷണത്തിനു വില വര്‍ധിച്ചു. ഇതോടെയാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം എ.സി , നോണ്‍ എ.സി ഹോട്ടുലുകളില്‍ ജിഎസ്ടി അഞ്ചു ശതമാനമായി നിശ്ചയിച്ചു. ഇതോടെ ഹോട്ടലുകാര്‍ ഭക്ഷണത്തിന്റെ എം.ആര്‍.പി വില വര്‍ധിപ്പിച്ചു നികുതി ഇളവ് മറികടക്കാനുള്ള ശ്രമം തുടങ്ങി. ലോകപ്രശസ്ത ഭക്ഷ്യശൃംഖലയായ മക്‌ഡൊണാള്‍ഡിനെക്കുറിച്ചും സ്റ്റാര്‍ബക്‌സിനെക്കുറിച്ചുമാണ് ഈ ആരോപണം ശക്തമായത്. ഇത് തെളിയിക്കുന്നതിനായി നികുതി കുറച്ചതിന് ശേഷവും മുമ്പുമുള്ള ബില്ലുകളും ഉപഭോക്താക്കള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
ഇതിനെ എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ഇതോടെ മക്‌ഡൊണാള്‍സ് വിശദീകരണം നല്‍കി. ജിഎസ്ടി കുറച്ച് തീരുമാനം ഉത്തരവായി ഇനിയും ഇറങ്ങിയിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. മാത്രമല്ല ജി.എസ്.ടി കുറച്ചെങ്കിലും ഇന്‍പുട്ട് നികുതി ഒഴിവാക്കിയത് തങ്ങളുടെ ചെലവ് വര്‍ധിപ്പിച്ചു. ഈ സാഹചര്യങ്ങള്‍ കാരണമാണ് വില കുറയ്ക്കാത്തത് എന്നു അവര്‍ വ്യക്തമാക്കി.
ഫേസ്ബുക്ക്, മൊബൈല്‍ ആപ്പ്, ഇ- മെയില്‍ എന്നിവ വഴി ജിഎസ്ടിയിലെ പരാതികള്‍ അറിയിച്ചാല്‍ നടപടി എടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ബില്‍ സഹിതമാണ് പരാതി സമര്‍പ്പിക്കേണ്ടത്.
Post Your Comments