പെട്രോള്‍ പമ്പുകളില്‍ പുതിയ തട്ടിപ്പ് വ്യാപമാകുന്നു. തമിഴ്‌നാട്ടിലെ പമ്പുകളിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഈ തട്ടിപ്പിനെക്കുറിച്ച് ധാരണയില്ലാത്തവര്‍ക്കു പലപ്പോഴും തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്നു മനസിലാക്കാന്‍ സാധിക്കുകയില്ല.
വാഹനവുമായി പെട്രോളടിക്കാനായി പമ്പില്‍ എത്തുന്ന വ്യക്തി 2500 രൂപയ്ക്കു പെട്രോള്‍ അടിക്കാനായി ആവശ്യപ്പെടുന്നു. പമ്പില്‍ നില്‍ക്കുന്ന വ്യക്തി പെട്രോള്‍ അടിച്ച് തുടങ്ങും. പക്ഷേ ആയിരം രൂപയ്ക്ക് പെട്രോള്‍ അടിച്ചുകഴിയുമ്പോള്‍ അയാള്‍ പെട്രോള്‍ അടിക്കുന്നത് നിര്‍ത്തും. പെട്രോളടിക്കാനായി പമ്പില്‍ എത്തിയ വ്യക്തി ആയിരത്തിനല്ല 2500 രൂപയ്ക്കാണ് പെട്രോള്‍ അടിക്കേണ്ടത് എന്നു പറയുന്നു.
പമ്പില്‍ നില്‍ക്കുന്ന വ്യക്തി ഇതു കേട്ട് വീണ്ടും പെട്രോള്‍ അടിക്കാന്‍ തുടങ്ങുന്നു. സാധാരണ ഗതിയില്‍ ആളുകള്‍ വിചാരിക്കും ഇയാള്‍ സീറോ സെറ്റ് ചെയ്ത് വീണ്ടും ആദ്യം മുതല്‍ അടിക്കുകയാണെന്ന്. പക്ഷേ ഇയാള്‍ 1000 രൂപയുടെ ബാക്കിയാണ് അടിക്കുന്നത്. 1500 രൂപയാകുമ്പോള്‍ ഇയാള്‍ പെട്രോള്‍ അടിക്കുന്നത് അവസാനിപ്പിക്കും. സാധാരണ ആളുകള്‍ ധരിക്കും ആദ്യം ആയിരത്തിനും പിന്നീട് 1500 രൂപയ്ക്കും പെട്രോള്‍ അടിച്ചു. അങ്ങനെ 2500 രൂപയ്ക്കു പെട്രോള്‍ അടിച്ചു എന്നു വിചാരിക്കും. സത്യത്തില്‍ കേവലം 1500 രൂപയുടെ പെട്രോള്‍ മാത്രമാണ് അടിച്ചത്. 1000 രൂപ ഈ തട്ടിപ്പിലൂടെ അവര്‍ സ്വന്തമാക്കും.
Post Your Comments