മന്ത്രി തോമസ് ചാണ്ടിയുടെ രാജിയെ സംബന്ധിച്ച് ഘടക കക്ഷികൾ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കാനം രാജേന്ദ്രന്റെയും പരാമർശങ്ങളെയും ചോദ്യം ചെയ്ത് ബി ജെ പി നേതാവ് ശ്രീ കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കേരള രാഷ്ട്രീയത്തിൽ ഇടതു മുന്നണി എന്നത് ഇല്ലാതായിരിക്കുന്നു എന്നതാണ് തോമസ് ചാണ്ടിയുടെ രാജി അർത്ഥമാക്കുന്നതെന്നും പിണറായി വിജയൻ സിപിഎമ്മിന്‍റെ മാത്രം മുഖ്യമന്ത്രിയാണെന്ന് വിളിച്ചു പറയുന്ന പ്രവൃത്തികളാണ് ഘടക കക്ഷികളുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മന്ത്രിപദവിയിലിരുന്നുകൊണ്ട് സര്‍ക്കാരിന്‍റെ നടപടികളെ ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്വത്തിന്‍റെ ലംഘനമാണെന്ന് തിരിച്ചറിയാന്‍ ഹൈക്കോടതി വിധി കാത്തിരിക്കേണ്ടതില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവന മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരായ കുറ്റപത്രമായി കാണാനേ സാധിക്കുള്ളു എന്നും അദ്ദേഹം പറയുന്നു. അതെ സമയം കൂട്ടുത്തരവാദിത്വത്തെക്കുറിച്ചും അതിന്റെ ലംഘനങ്ങളെക്കുറിച്ചും വാ തോരാതെ പറഞ്ഞ കാനം രാജേന്ദ്രൻ അടക്കമുള്ള സി പി ഐ മന്ത്രിമാരുടെ , മുഖ്യമന്ത്രി വിളിച്ച ക്യാബിനറ്റ് യോഗത്തിൽ പങ്കെടുക്കാതെയിരുന്ന പ്രവൃത്തിയും ഒട്ടും വ്യത്യസ്തമെല്ലെന്ന് കുമ്മനം ചൂണ്ടിക്കാണിക്കുന്നു .മുഖ്യമന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തിയ ഒരു പ്രവൃത്തിയാണിതെന്നും അത്തരമൊരു അവിശ്വാസം ഉണ്ടെങ്കിൽ സിപിഐക്ക് ഇനി മന്ത്രിസഭയിൽ തുടരാൻ ധാർമ്മിക അവകാശമുണ്ടോയെന്നു കാനം വ്യക്തമാക്കണമെന്നും രണ്ടാമത്തെ വലിയ കക്ഷി തന്നെ പരസ്യമായി മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞ അസാധാരണമായ ഈ സ്ഥിതിയിൽ മന്ത്രിസഭ പിരിച്ചു വിടുകയാണ് ഏക പോംവഴി എന്നും ശ്രീ കുമ്മനം രാജശേഖരൻ പറയുന്നു .
Post Your Comments