തിരുവനന്തപുരം: സിപിഐക്കു എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരസ്യമായി രംഗത്ത്. ഇന്നലെ സിപിഐ നേതാക്കള്‍ മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനിന്നതിനെ സിപിഎം സംസ്ഥാന സെക്രട്ടറി രൂക്ഷമായി വിമര്‍ശിച്ചു. മന്ത്രിസഭാ യോഗത്തിനു മുമ്പ് തന്നെ തോമസ് ചാണ്ടിയെ രാജിയാണ് നല്ലതെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. രാജി ഉറപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനു എത്തിയത്. സിപിഐ വിഷയത്തില്‍ സ്വീകരിച്ചത് അപക്വമായ നടപടിയാണ്. അവര്‍ മുന്നണി മര്യാദ ലംഘിച്ചു. സിപിഐക്കു തങ്ങളുടെ നിലപാട് മുഖ്യമന്ത്രിയെ നേരിട്ടു അറിയിക്കാമായിരുന്നു.ഇപ്പോള്‍ രാജി സിപിഐയുടെ ശ്രമം ഫലമായിട്ടാണെന്നു വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ചാണ്ടിയുടെ രാജി തീരുമാനത്തിനു എടുത്തത് സ്വാഭാവിക സമയം മാത്രമാണ്. സോളാര്‍ കേസിലും സമയം എടുത്താണ് നടപടികള്‍ തീരുമാനിച്ചത്. തോമസ് ചാണ്ടി ഭൂമി കൈയേറിയ വിഷയത്തില്‍ പുതിയ റിപ്പോര്‍ട്ടും 2014 റിപ്പോര്‍ട്ടും പരസ്പര വിരുദ്ധമായിരുന്നു എന്നു കോടിയേരി കൂട്ടിച്ചേര്‍ത്തു.
Post Your Comments