Latest NewsKeralaNews

ഐ എസിൽ ചേർന്ന കണ്ണൂര്‍ സ്വദേശി ഷിജില്‍ കൊല്ലപെട്ടുവെന്ന് സ്ഥിരികരിക്കുന്ന ശബ്ദ സന്ദേശം ലഭിച്ചു

കാസര്‍ഗോഡ് : ഐ എസിൽ ചേർന്ന കണ്ണൂർ സ്വദേശി മരിച്ചതായി സ്ഥിരീകരിക്കുന്ന ശബ്ദ സന്ദേശം ലഭിച്ചു.സിറിയയിലെ ഐ.എസ്സ് തീവ്രവാദ ക്യാംപില്‍ നിന്നും വളപട്ടണം സ്വദേശി ഷിജിലിന്റെ ഭാര്യ ഹഫീസയാണ് ബന്ധുക്കൾക്ക് കരഞ്ഞുകൊണ്ട് വിവരം അറിയിച്ചിരിക്കുന്നത്. തന്റെയൊപ്പം നിരവധി സ്ത്രികള്‍ ഉണ്ടെന്നും അവരുടെയെല്ലാം ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടുവെന്നും സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേർ ഇവിടെ ഉള്ളതായും നഫീസ പറയുന്നു.

പെറ്റ ഉമ്മയോട് അറിയക്കേണ്ടത് കൊണ്ടാണ് ഇങ്ങനെ ഒരു സന്ദേശം അയക്കുന്നതെന്നും ഇവര്‍ പറയുന്നു. നേരത്തെ കാസര്‍കോട് ജില്ലയില്‍ നിന്നും ഇത്തരത്തില്‍ 21 പേര്‍ ഐ.എസ് കേന്ദ്രത്തിലെത്തിയിരുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്നുംമാത്രം സ്ത്രികളും കുട്ടികളും ഉള്‍പ്പടെ ഇരുപത്തിയെട്ട് പേര്‍ സിറിയയിലെ ഐ. എസ്സ് കേന്ദ്രത്തിലെത്തിയതായി പോലിസ്ന് സ്ഥിരികരണം ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button