അസാധാരണമായ സാഹചര്യമാണ് അസാധാരണ നടപടിക്കിടയാക്കിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറയുന്നു.മന്ത്രി സഭാ യോഗത്തിൽ നിന്നും വിട്ടു നിന്നതിനു വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയെന്നോണം പാർട്ടി പത്രമായ ജനയുഗത്തിലാണ് കാനം രാജേന്ദ്രൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന കായല്‍ കയ്യേറ്റ ആരോപണവും തുടര്‍ന്നുള്ള നടപടികളും ജനങ്ങള്‍ എല്‍ഡിഎഫില്‍ അര്‍പ്പിച്ച വിശ്വാസത്തിന് തെല്ലെങ്കിലും മങ്ങലേല്‍പ്പിക്കാന്‍ ഇടയായിട്ടുണ്ടെങ്കില്‍ അത് വിമര്‍ശനബുദ്ധ്യാ തിരിച്ചറിഞ്ഞ് തിരുത്താന്‍ മുന്നണിയും അതിലെ ഓരോ ഘടകകക്ഷിയും ബാധ്യസ്ഥരാണ്. ആ തിരിച്ചറിവാണ് സിപിഐയെ കര്‍ക്കശ നിലപാടുകള്‍ക്ക് നിര്‍ബന്ധിതമാക്കിയതെന്നും മന്ത്രിപദവിയിലിരുന്നുകൊണ്ട് സര്‍ക്കാരിന്റെ നടപടികളെ ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമാണെന്ന് തിരിച്ചറിയാന്‍ ഹൈക്കോടതി വിധി കാത്ത്തിരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.
കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാമായിരുന്നിട്ടും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന് ഭംഗം വരുത്തുന്ന യാതൊരു നടപടിക്കും റവന്യൂവകുപ്പ് മന്ത്രി മുതിര്‍ന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഘടക കക്ഷികളോട് കാട്ടേണ്ട മര്യാദയാണ് താൻ തോമസ് ചാണ്ടിയോടും,എൻ സി പിയോടും കാട്ടിയതെന്നും, മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുത്തുന്ന സ്ഥിതി അനുവദിക്കാനാകില്ലായെന്നും സിപിഐ യുടെ മന്ത്രി സഭായോഗ ബഹിഷ്ക്കരണത്തെ മുൻ നിർത്തി മുഖ്യമന്ത്രി പറഞ്ഞിരുന്നു.പൊതുവേദിയില്‍ വച്ചുയര്‍ന്ന വെല്ലുവിളിയിലും സിപിഐ ജനറല്‍ സെക്രട്ടറിക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണത്തില്‍പ്പോലും പ്രകോപനം തെല്ലും കൂടാതെ മുന്നണി മര്യാദകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സിപിഐ ബദ്ധശ്രദ്ധമായിരുന്നുവെന്നും എഡിറ്റോറിയലിൽ കാനം വിശദീകരിക്കുന്നു.
Post Your Comments