Latest NewsNewsBusiness

ജിയോ തരംഗം : 75,000 പേര്‍ക്ക് തൊഴില്‍ നഷ്ടം

 

മുംബൈ : രാജ്യത്ത് ജിയോ തരംഗം സൃഷ്ടിച്ച അലയൊലികള്‍ ചെറുതല്ല. ഉപഭോക്താക്കള്‍ക്കു ഏറ്റവും മികച്ച ഓഫറുമായാണ് ജിയോ രംഗത്തെത്തിയതെങ്കിലും ടെലികോം മേഖലയില്‍ വമ്പിച്ച മത്സരമാണ് നേരിടുന്നത്. ജിയോയ്ക്ക് വന്‍ നേട്ടമുണ്ടായപ്പോള്‍ മറ്റു ടെലികോം കമ്പനികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
പ്രതിസന്ധി മൂലം 75,000 പേര്‍ക്കാണ് ജാലി നഷ്ടമായെന്നാണ് പുതിയ കണക്കുകള്‍.

ടെലികോം മേഖലയില്‍ കമ്പനികളുടെ ചിലവിന്റെ 45 ശതമാനം ജീവനക്കാര്‍ക്കു വേണ്ടിയുള്ളതാണ് എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി ജീവനക്കാര്‍ക്കായുള്ള ചിലവുകളില്‍ കമ്പനികള്‍ കുറവു വരുത്തിയെങ്കില്‍ ഇപ്പോള്‍ തൊഴിലാളികളെ പിരിച്ചു വിടുകയാണ്.

ഒരു വര്‍ഷം മുന്‍പ് ടെലികോം മേഖലയിലുണ്ടായിരുന്ന മൂന്ന് ലക്ഷം തൊഴിലാളികളില്‍ 25 ശതമാനം പേര്‍ക്കും ഇപ്പോള്‍ ജോലി നഷ്ടമായെന്ന് ടെലികോം മേഖലയെ കുറിച്ച് പഠനം നടത്തിയ ‘എമ്മ പാട്‌ണേഴ്‌സിന്റെ’ പ്രതിനിധി എ രാമചന്ദ്രന്‍ പറഞ്ഞു
.
വലിയ മുന്നറിയിപ്പൊന്നുമില്ലാതെ മൂന്നോ ആറോ മാസത്തെ സാവകാശവും ശമ്പളവും പരമാവധി നല്‍കിക്കൊണ്ടാണ് പിരിച്ചുവിടല്‍ നടക്കുന്നത്. താഴേ തട്ടിലുള്ളവരേക്കാള്‍ മധ്യവര്‍ഗ്ഗത്തിലും മേല്‍തട്ടിലും പണിയെടുത്തിരുന്ന ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ഏറെ ബാധിച്ചിരിക്കുന്നത്.

അഞ്ച് ലക്ഷം കോടി രൂപ കടത്തിലാണ് ഇന്ത്യയിലെ ടെലികോം മേഖല എന്നതാണ് പുതിയ വിവരം. ജിയോയുടെ വരവോടെ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷനും അടച്ചു പൂട്ടല്‍ ഭീഷണി നേരിടുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button