ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടിലെത്തിക്കാനായി സ്വകാര്യ ഏജന്‍സിയെ നിയമിക്കാനുള്ള നീക്കവുമായി ഡല്‍ഹിയിലെ ആപ് സര്‍ക്കാര്‍. ഇതിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പദ്ധതി വഴി വിവാഹ സര്‍ട്ടിഫിക്കറ്റ്, വിലാസം മാറ്റല്‍, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങള്‍ സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ വീട്ടിലെത്തിക്കാനാണ് തീരുമാനം.
പ്രാരംഭ ഘട്ടത്തിൽ 40 ഓളം സേവനങ്ങള്‍ വീട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ചുമതല സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ നിർവഹിക്കും. പദ്ധതിയുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ വീടുകൾ സന്ദർശിച്ച് സേവനം ലഭ്യമാക്കുമെന്നു ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി.
Post Your Comments