യുവതിയെ പീഡിപ്പിച്ച ‘ആള് ദൈവ’ത്തിന് കോടതി ജാമ്യം നിഷേധിച്ചു.മുംബൈയിലെ സ്വകാര്യസ്ഥാപനത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
അസമിലെ ഗുവാഹട്ടിയില്‍ ആശ്രമം നടത്തുന്ന സായ്ലാല്‍ ജധിയയാണ് പ്രതി. അച്ഛന്റെ അര്‍ബുദം ഭേദമാക്കാന്‍ സഹായിക്കാമെന്ന് യുവതിക്ക് ഉറപ്പ് നൽകി മൂന്നുലക്ഷം രൂപ കൈപ്പറ്റിയ ജധിയ പൂര്വജന്മങ്ങളിലൊന്നില് തന്റെ ഭാര്യയായിരുന്നു യുവതിയെന്നു വിശ്വസിപ്പിച്ചാണ് പീഡിപ്പിച്ചത്.
യുവതിയും ജധിയയും അടുപ്പത്തിലായിരുന്നെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമേ അവര്‍ തമ്മിലുണ്ടായിട്ടുള്ളൂ എന്നും പ്രതിയുടെ അഭിഭാഷകന് വാദിച്ചുവെങ്കിലും മൂന്നൂ ഭാര്യമാരും മക്കളുമുള്ള പ്രതി യുവതിയെ കബളിപ്പിക്കുകയായിരുന്നെന്ന് വാദിഭാഗം അഭിഭാഷകന് വാദിച്ചു. ഇതേത്തുടര്‍ന്നാണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്
Post Your Comments