Latest NewsKeralaNews

സാമ്പത്തിക പ്രതിസന്ധിയുടെ മറപിടിച്ച് കൂടുതൽ മദ്യവിൽപ്പന ശാലകൾ തുറക്കാൻ നീക്കം

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഇതോടെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം താറുമാറാകും. ബില്ലുകൾ മാറണ്ടെന്ന് സർക്കാർ നിർദേശം നൽകി. വരുന്ന മാസത്തെ ശമ്പളം, പെൻഷൻ വിതരണം എന്നിവ മുടങ്ങാനാണ് സാധ്യത. സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ സംസ്ഥാന സർക്കാരിന് 20400 കോടി രൂപ വരെ വായ്പയെടുക്കാമെങ്കിലും ഈ സാമ്പത്തിക വർഷം 14000 കോടി രൂപ വരെ ഇതു വരെ കടമെടുത്തു കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ വായ്പ കുടിശിഖ 6000 കോടി രൂപയാണ്. ഈ തുക ഈ വർഷത്തെ കണക്കിൽ പെടുത്തിയാൽ പിന്നെ സംസ്ഥാന സർക്കാരിന് ആകെ ലഭിക്കുന്നത് 400 കോടി രൂപ മാത്രമാണ്.

സാമ്പത്തിക നില അതീവ സങ്കീർണമായ സാഹചര്യത്തിൽ ധനകാര്യ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ കഴിഞ്ഞ വർഷം സംസ്ഥാനം കടമായെടുത്ത 6000 കോടി രൂപ ഇത്തവണത്തെ കണക്കിൽ ഉൾപ്പെടുത്തരുതെന്ന് കാണിച്ച് കേന്ദ്ര സർക്കാരിന് കത്തയക്കാൻ തീരുമാനമായി. അതേസമയം സാമ്പത്തിക പ്രതിസന്ധിയുടെ മറപിടിച്ച് കൂടുതൽ മദ്യവിൽപ്പന ശാലകൾ തുറക്കാനും നീക്കമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button