തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ കൂട്ടിയിടരുതെന്ന നിർദേശവുമായി പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ. അനിവാര്യ സാഹചര്യങ്ങളില്‍ മാത്രമേ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാൻ പാടുള്ളൂവെന്നും കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എത്രയും വേഗം സ്‌റ്റേഷന്‍ പരിസരത്തുനിന്ന് നീക്കണമെന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
സിഐയുടെ അനുമതിയോടെ മാത്രമേ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ പാടുള്ളൂ. പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ വിവരങ്ങൾ പോലീസ് ആസ്ഥാനത്ത് നൽകണം. നിലവില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ നിയമപ്രകാരം വിട്ടുനല്‍കാന്‍ നടപടിയെടുക്കണം. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ഇത്തരത്തില്‍ നീക്കംചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ പാരിതോഷികം നല്‍കാനും പദ്ധതിയുണ്ട്. ചെറിയ കേസുകളില്‍ പിടികൂടുന്ന വാഹനങ്ങള്‍ രസീത് നല്‍കി ഉടമസ്ഥര്‍ക്ക് വിട്ടുനല്‍കണമെന്നും നിർദേശത്തിൽ പറയുന്നു.
Post Your Comments