മുംബൈ : ഫോബ്‌സ് പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. ചൈനീസ് കോടീശ്വരനെ പിന്തള്ളിയാണ് മുകേഷ് അംബാന് ഏഷ്യയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ചൈനീസ് കമ്പനിയായ എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പ് ചെയര്‍മാന്‍ ഹുയ് കാ യാനിനെയാണ് അംബാനി പിന്നിലാക്കിയത്.
റിലയന്‍സ് ഓഹരി മൂല്യത്തില്‍ 1.22 ശതമാനം വര്‍ധനയുണ്ടായതോടെ അംബാനിയുടെ ആസ്തി മൂല്യം 42.1 ശതകോടി യു.എസ് ഡോളറിലെത്തി. യാനിന്റേത് 40.6 ശതകോടി ഡോളറാണ്. ഓഹരികളുടേയും ആസ്തികളുടെയും മൂല്യം കണക്കാക്കി ഫോബ്‌സ് തയാറാക്കുന്ന സമ്പന്നരുടെ റിയല്‍ ടൈം പട്ടികയാണിത്. നവംബര്‍ 15നാണ് പട്ടിക പുറത്തിറങ്ങിയത്. ഏഷ്യയിലെ 50 ധനിക കുടുംബങ്ങളില്‍ 18 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. സാംസങ് സാമ്രാജ്യത്തെ കടത്തിവെട്ടുവാന്‍ മുകേഷ് അംബാനിക്ക് കഴിഞ്ഞു എന്നുള്ളതാണ് പ്രധാന നേട്ടം.
റിഫൈനിംഗ്, ജിയോ തുടങ്ങിയ മേഖലയില്‍ നിന്നാണ് മുകേഷ് അംബാനി മികച്ച മനേട്ടം കൈവരിച്ചതെന്ന് ഫോബ്‌സ് മാസിക പറയുന്നു. ആഗോളതലത്തില്‍ അംബാനി 14-ാം സ്ഥാനത്താണ്.
2016-ലെ ലോക ബാങ്ക് കണക്കുകള്‍ പ്രകാരം അസര്‍ബൈജാന്‍ എന്ന രാജ്യത്തിന്റെ മൊത്ത വരുമാനത്തിനത്തിനു തുല്യമാണ് അംബാനിയുടെ ആസ്തിയെന്നും ഫോബ്‌സ് വ്യക്തമാക്കുന്നു. ആറു ലക്ഷം കോടി രൂപ വിപണി മൂലധനമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയാണ്
ഫോബ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ രണ്ടാമത്തെ ധനാഢ്യന്‍ പ്രേംജി കുടുംബമാണ്. 19.2 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഇവര്‍ ഏഷ്യയിലെ ധനാഢ്യരില്‍ പതിനൊന്നാം സ്ഥാനത്താണ്. തൊട്ടു പിന്നാലെ മിത്തല്‍ കുടുംബവും ബിര്‍ള കുടുംബവും ഉണ്ട്.
Post Your Comments