Latest NewsCricketSports

‘ഞാനൊരു റോബോര്‍ട്ടല്ല’; താൻ വിശ്രമം ആവശ്യപ്പെടുമെന്നുള്ള റിപ്പോർട്ടുകൾക്ക് മറുപടിയുമായി കോഹ്ലി

കൊല്‍ക്കത്ത: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് ശേഷം ഇന്ത്യന്‍ സെലക്ടര്‍മാരോട് കൊഹ്ലി വിശ്രമം ആവശ്യപ്പെടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ‘എനിക്കും വിശ്രമം ആവശ്യമുണ്ടെന്നും, വിശ്രമം ആവശ്യമുള്ളപ്പോള്‍ തീര്‍ച്ചയായും അത് ചോദിക്കുമെന്നും, ഞാനൊരു റോബോര്‍ട്ടല്ല, സംശയമുണ്ടെങ്കില്‍ എന്റെ ശരീത്തില്‍ മുറിവുണ്ടാക്കി രക്തം വരുന്നുണ്ടോ എന്ന് പരിശോധിച്ചു നോക്കിക്കൊള്ളാനും’ കോഹ്ലി പറയുകയുണ്ടായി. ഈഡന്‍ ഗാര്‍ഡന്‍സില്‍ ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിനു മുന്‍പ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ മൂന്നു ടെസ്റ്റ് മത്സരങ്ങളിലും കളിയ്ക്കാന്‍ തനിക്ക് താല്പര്യമുണ്ടെന്നും അതിനുശേഷം മാത്രം വിശ്രമം മതിയെന്നും കൊഹ്ലി പറഞ്ഞതായി ദേശീയ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button