കൊച്ചി: സുകേഷ് ചന്ദ്രശേഖറിന്റെ പേരിലുള്ള 10 ആഡംബരക്കാറുകള്‍ കൊച്ചിയില്‍ നിന്നും പിടിച്ചെടുത്തു. ആരാണ് സുകേഷ് ചന്ദ്രശേഖരന്‍ എന്നല്ലേ. തമിഴ്‌നാട് രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിവാദ നാകനാണ് സുകേഷ് ചന്ദ്രശേഖരന്‍. ലംബോര്‍ഗിനി, റോള്‍സ് റോയ്‌സ്, റെയ്ഞ്ച് റോവര്‍ എന്നിവ ഉള്‍പ്പെടെ പുതുമ നഷ്ടപ്പെടാത്ത കാറുകളാണ് ആദായനികുതി വിഭാഗം പിടിച്ചെടുത്തത്.
എഐഎഡിഎംകെ ശശികല വിഭാഗത്തിന് പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില വാങ്ങിക്കൊടുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചതിന് പിടിയിലായ സുകേഷ് ഇപ്പോള്‍ ജയിലിലാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ നടത്തിയ റെയ്ഡിലാണ് പത്തു കാറുകളും പിടിച്ചെടുത്തത്. ഇയാളുടെ ബിസിനസ് സഹായിയായ ആള്‍ വഴിയാണ് കാറ് പിടിച്ചെടുത്തത്. വാഹനങ്ങള്‍ സുകേഷ് കള്ളപ്പണം ഉപയോഗിച്ചാണ് വാങ്ങിയതെന്നാണ് പോലീസ് സംശയിക്കുന്നത്. നേരത്തേ ഡല്‍ഹിയില്‍ നിന്നും ഒരു ബിഎംഡബ്‌ള്യൂ കാറും മെഴ്‌സിഡെസ് ബെന്‍സും ഇയാളുടേതാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
കഴിഞ്ഞമാസം ബംഗലുരുവില്‍ നിന്നും ഇയാളുടെ പേരിലുള്ള രണ്ടു ആഡംബര കാറുകള്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. നിരവധി പണമിടപാട് കേസുകളില്‍ പ്രതിയായ സുകേഷിനെതിരേ കൊച്ചിയിലും കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ശശികല വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും രണ്ടില ചിഹ്നം വാങ്ങിച്ചു കൊടുക്കുന്നതിന് ശശികലയുടെ അനന്തിരവന്‍ ടിടിവി ദിനകരനുമായി 50 കോടിയുടെ കരാറിലാണ് ഇരുവരും ഏര്‍പ്പെട്ടത്.
Post Your Comments