പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനത്തിനായി ഇന്ന് ശബരിമല നട തുറക്കും. ഇന്ന് സന്നിധാനത്ത് പ്രത്യേക പൂജകള്‍ ഒന്നുംതന്നെ ഇല്ല. പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണചടങ്ങുകള്‍ മാത്രമാണ് നടക്കുക.
വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ടി.കെ. ഉണ്ണികൃഷ്ണന് നമ്പൂതിരി നട തുറന്ന് നെയ്ത്തിരി കത്തിക്കും.
ശബരിമല മേല്‍ശാന്തിയായി തൃശൂര്‍ കൊടകര മംഗലത്ത് അഴകത്ത് മനയില്‍ എ.വി. ഉണ്ണികൃഷ്ണന് നമ്പൂതിരിയേയും, മാളികപ്പുറം മേല്‍ശാന്തിയായി കൊല്ലം മൈനാഗപ്പള്ളി വരിക്കം ഇല്ലത്ത് അനീഷ് നമ്പൂതിരിയേയും അവരോധിക്കുന്നതാണ് ഇന്നത്തെ പ്രധാന ചടങ്ങ്.
Post Your Comments