ഗുരുവായൂര്‍: പ്രസാദ് പദ്ധതിയില്‍ ഗുരുവായൂരിനൂ 46.14 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. ഗുരുവായൂര്‍ കെ.ഡി.ടി.സിയില്‍ നടന്ന അവലേകനയോകത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭയുടേയും ദേവസ്വത്തിന്റേയും പദ്ധതികള്‍ക്കാണ് തുക അനുവദിച്ചത്. പദ്ധതി നടപ്പിലാക്കുന്നതില്‍ ദേവസ്വം ഉദാസീനത കാണിച്ചാല്‍ ഈ തുക സംസ്ഥാനത്തെ മറ്റു ക്ഷേത്രങ്ങളിലേക്ക് വക മാറ്റി ചെലവഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരസഭയുടെ പദ്ധതിപ്രകാരം കിഴക്കേനടയില്‍ നിര്‍മ്മിക്കുന്ന ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററിന് 11.57 കോടിയാണു അനുവദിച്ചത്. ഈ പദ്ധതി ഡിസംബര്‍ ഒന്നിന് തുടങ്ങി ജൂണ്‍ 30-നകം പൂര്‍ത്തിയാക്കും.
പടിഞ്ഞാറെ നടയില്‍ നഗരസഭ നിര്‍മിക്കുന്ന അമിനിറ്റി സെന്റിന് 3.64 കോടി രൂപയാണു അനുവദിച്ചത്. ഈ പദ്ധതി ഡിസംബര്‍ 20-ന് തുടങ്ങി ജൂണ്‍ 30-നകം പൂര്‍ത്തിയാക്കണം. ദേവസ്വത്തിന്റെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ്ങിന് 23.56 കോടിരൂപ അനുവദിച്ചു്. ജനുവരി ഒന്നിന് തുടങ്ങി ഒക്ടോബര്‍ 31നകം പൂര്‍ത്തീകരിക്കണം.
ക്ഷേത്രത്തിനകത്തും പുറത്തുമായി സി.സി. ടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് 5.16 കോടിയാണ് അനുവദിച്ചത്. മാര്‍ച്ച് 31നകം ഇവ പൂര്‍ത്തീകരിക്കണം.
ഈ പദ്ധതികള്‍ക്ക് നവംബര്‍ 20ന് മുമ്പായി സാങ്കേതിക അനുമതി നല്‍കണമെന്ന് ടൂറിസം ഡയറക്ടര്‍ ബാലകിരണിനു മന്ത്രി നിര്‍ദേശം നല്‍കി.
Post Your Comments