കണ്ണൂര്‍: പാർട്ടിക്ക് അതീതനാകാൻ ശ്രമിച്ചെന്ന ആരോപണം സംസ്ഥാന സമിതിയിൽ നേരിട്ട പി ജയരാജന് പാരയായത് കണ്ണൂരിലെ ബിജെപി വിട്ടു സിപിഎമ്മിൽ ചേർന്ന അമ്പാടിമുക്ക് സഖാക്കൾ. അദ്ദേഹംതന്നെ പാര്‍ട്ടിയിലേക്കു ക്ഷണിച്ചുവരുത്തിയ അമ്പാടിമുക്ക് സഖാക്കള്‍’ ഉള്‍പ്പെടെയുള്ള പുത്തൻ സഖാക്കൾ ജയരാജന്‍ ഫാന്‍സുകാരായി പാര്‍ട്ടി വേദികളിലും സാമൂഹികമാധ്യമങ്ങളിലും വേദി കയ്യടക്കിയിരുന്നു.
മുദ്രാവാക്യം പോലും ബിജെപിയുടെ ശൈലിയിൽ ആയിരുന്നു ഇവർ മുഴക്കിയിരുന്നത്. അത് പി ജയരാജൻ വിലക്കിയതുമില്ല. സംസ്ഥാന സമിതിയുടെ വിമർശനം ഉണ്ടായതിനു ശേഷം ഇന്നലെ നടന്ന മീറ്റിംഗിൽ അതിരു കടന്ന ആഹ്ലാദ പ്രകടനം ഉണ്ടാവാതിരിക്കാൻ പ്രവർത്തകർ ശ്രദ്ധിച്ചിരുന്നു . എങ്കിലും സപ്പോര്‍ട്ട് പി.ജെ എന്ന ബാഡ്ജ് ധരിച്ച് രണ്ടുകുട്ടികള്‍ വേദിക്കു സമീപമെത്തിയിരുന്നു. ഇതിനു പിന്നിലും ഈ സഖാക്കൾ തന്നെയാണെന്നാണ് സൂചന.
കഴിഞ്ഞ തെരഞ്ഞെടു സമയത്ത് പി ജയരാജനെ ആഭ്യന്തര മന്ത്രിയായി ഇവർ ഉയർത്തിക്കാട്ടിയിരുന്നു.’ശക്തനായ മുഖ്യമന്ത്രിക്കു ശക്തനായ ആഭ്യന്തരമന്ത്രി’ എന്ന ഫ്ലെക്സ് അമ്പാടിമുക്കിൽ ഇവർ സ്ഥാപിച്ചിരുന്നു. പിണറായിക്കു ശേഷം ആര് എന്ന ചോദ്യത്തിന് പി ജയരാജൻ തന്നെ എന്ന രീതിയിൽ സൈബർ രംഗത്ത് ഇവർ പ്രചാരണം നടത്തിയിരുന്നു. ജില്ലയിലെ മറ്റു മുതിര്‍ന്ന നേതാക്കളാരും ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന താരസാന്നിധ്യമാകാത്ത സാഹചര്യത്തില്‍ ജയരാജന്‍ കണ്ണൂര്‍ പാര്‍ട്ടിയുടെ ഹീറോ ആകുകയായിരുന്നു.
പല യോഗങ്ങളിലും പാർട്ടി സെക്രട്ടറിയേക്കാൾ കയ്യടിയാണ് ജയരാജൻ നേടിയത്.കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിന്റെ നിഴലിലായപ്പോഴാണു ജയരാജനെ വീരപുരുഷനായി ചിത്രീകരിച്ചുള്ള പ്രചാരണം ശക്തമായത്. ഫ്ലെക്സ് ബോർഡുകളിൽ മുഖ്യമന്ത്രിയെക്കാൾ വലിയ ജയരാജന്റെ ചിത്രവും ഇടം പിടിച്ചിരുന്നു.സമാന്തര ജന്മാഷ്ടമി, ഗണേശോത്സവം ആഘോഷങ്ങളെക്കുറിച്ചു സംസ്ഥാനനേതൃത്വത്തില്‍പോലും ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.
എന്തായാലും ബിജെപി വിട്ടു വന്ന സഖാക്കൾ ആണ് പി ജയാരാജനെ കുഴിയിൽ ചാടിച്ചതെന്ന വാദം ശക്തമാണ്.
Post Your Comments