Latest NewsIndiaNews

ജിഎസ്ടിയുടെ പേരിൽ നടത്തുന്ന തട്ടിപ്പുകൾ കണ്ടെത്താം

ജിഎസ്ടിയെ പഴിചാരിയുളള തട്ടിപ്പുകൾ ഏറിവരികയാണ്. ഹോട്ടലുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും വ്യാജ ജിഎസ്ടി നമ്പർ ഉപയോഗിച്ചുള്ള തട്ടിപ്പുകളാണ് വ്യാപകമാകുന്നത്. ബില്ലിൽ 15 അക്ക ജിഎസ്ടി നമ്പർ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് ഏതൊരു സാധാരണക്കാർക്കും പരിശോധിക്കാവുന്നതാണ്. ഈ നമ്പർ ഇല്ലാതെ ജിഎസ്ടി ഈടാക്കുന്നതു നിയമ വിരുദ്ധമാണ്. നമ്പർ ഉണ്ടെങ്കിൽ തന്നെ ഇത് വ്യാജമാണോ എന്നും പരിശോധിക്കാവുന്നതാണ്. https://services.gst.gov.in/services/searchtp ഈ വെബ്സൈറ്റ് ലിങ്കിൽ ജിഎസ്ടി ഐഎൻ GSTIN (Goods and Services Tax Identification Number) നൽകി സെർച് ചെയ്താൽ റജിസ്റ്റർ ചെയ്തിരിക്കുന്ന പേര്, ബിസിനസ്, തിയതി, സംസ്ഥാനം മുതലായ വിവരങ്ങൾ ലഭിക്കും.

GST യുടെ പേരിൽ വ്യാജ ബിൽ ഉപയോഗിച്ച് അധിക ചാർജ് ഈടാക്കിയാൽ helpdesk@gst.gov.in എന്ന ഇമെയിൽ വിലാസത്തിലോ 0120-4888999, 011-23370115 എന്ന ഫോൺ നമ്പറിലോ ട്വിറ്റർ ഹാൻഡിലോ പരാതി നൽകാം. ജിഎസ്ടി സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി www.keralataxes.gov.in എന്ന വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button