KeralaLatest NewsNews

ബാലസൗഹൃദ പോലീസ് സ്റ്റേഷനുകളുമായി കേരളം

തിരുവനന്തപുരം: ബാലസൗഹൃദ പോലീസ് സ്റ്റേഷനുകൾക്ക് തുടക്കം കുറിച്ച് കേരളം. ‘ചില്‍ഡ്രന്‍ ആന്‍ഡ് പോലീസ്’ എന്ന പേരിൽ അറിയപ്പെടുന്ന ഈ പദ്ധതി ആദ്യഘട്ടത്തില്‍ ആറു പോലീസ് സ്റ്റേഷനുകളിലാണ് നടപ്പാക്കിയിരിക്കുന്നത്.തിരുവനന്തപുരം ഫോര്‍ട്ട്, കൊല്ലം ഈസ്റ്റ്, എറണാകുളം കടവന്ത്ര, തൃശ്ശൂര്‍ ഈസ്റ്റ്, കോഴിക്കോട് ടൗണ്‍, കണ്ണൂര്‍ ടൗണ്‍ എന്നിവിടങ്ങളിലാണ് ആദ്യം പദ്ധതി നടപ്പായിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിക്കും.കൊച്ചി റേഞ്ച് ഐ.ജി. പി. വിജയനാണ് പദ്ധതിയുടെ  നോഡല്‍ ഓഫീസര്‍.പ്രത്യേകശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികള്‍, നിയമപരമായ പ്രശ്‌നങ്ങളില്‍ അകപ്പെടുന്ന കുട്ടികള്‍ എന്നിവരെ സ്റ്റേഷന്‍ അടിസ്ഥാനത്തില്‍ കണ്ടെത്താനും അവര്‍ക്ക് ജീവിതത്തില്‍ വിജയിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനും ‘ക്യാപ്’ മുന്‍കൈയെടുക്കുമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ബാലസൗഹൃദ പോലീസ് സ്റ്റേഷനുകളുടെ പ്രത്യേകതകൾ

-കുട്ടികളുടെ ശ്രദ്ധയും പരിചരണവും ഉറപ്പാക്കാന്‍ ഉത്തരവാദപ്പെട്ട മുഴുവന്‍ സര്‍ക്കാര്‍/സര്‍ക്കാരിതര ഏജന്‍സികളെയും പൊതുജനങ്ങളെയും ഏകോപിപ്പിക്കും.

-കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കും. * കുട്ടികള്‍ക്കുനേരേ നടക്കുന്ന കുറ്റകൃത്യങ്ങള്‍ എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യാനും നടപടി ഉറപ്പാക്കാനും മുന്‍കൈയെടുക്കും.

-ബാലസൗഹാര്‍ദ അന്തരീക്ഷം സൃഷ്ടിക്കും. കുട്ടികളുമായി സംവദിക്കാന്‍ പ്രത്യേകമുറിയും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

-യുണിസെഫിന്റെ സഹായത്തോടെ ‘ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍’     പദ്ധതിയുടെ നേതൃത്വത്തില്‍ ക്യാപ് സ്റ്റേഷനുകളിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിശീലനം പൂര്‍ത്തിയായി.

-കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കും.

-കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കും. സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ ശക്തിപ്പെടുത്തും.

-ബാലവേല, ബാലഭിക്ഷാടനം എന്നിവ ഇല്ലാതാക്കും.

– പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ സ്റ്റേഷനിലും ഒരു ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസറുടെ സേവനമുണ്ടാകും.

-പോലീസ് സ്റ്റേഷന്‍ അടിസ്ഥാനത്തിലും ജില്ല, സംസ്ഥാന തലങ്ങളിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും വിലയിരുത്താനും പ്രത്യേകം കമ്മിറ്റികളുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button