Latest NewsNewsBusiness

ജിയോയെ കടത്തിവെട്ടി ബി.എസ്.എന്‍.എല്‍ : ഉപഭോക്താക്കള്‍ക്ക് വളരെ കുറഞ്ഞ വിലയ്ക്ക് ഫോര്‍ ജി സ്മാര്‍ട്ട് ഫോണുമായി ബി.എസ്.എന്‍.എല്‍

 

കൊച്ചി : ബിഎസ്എന്‍എല്‍ സ്വകാര്യ മൊബൈല്‍ കമ്പനിയായ മൈക്രോ മാക്‌സുമായി ചേര്‍ന്നു കുറഞ്ഞ വിലയ്ക്കു 4 ജി ആന്‍ഡ്രോയ്ഡ് സ്മാര്‍ട് ഫോണ്‍ അടുത്ത മാസം വിപണിയിലെത്തിക്കും.

മൈക്രോമാക്‌സ് ഭാരത് -വണ്‍ എന്ന പദ്ധതിയിലൂടെ 2200 രൂപയ്ക്ക് വോള്‍ട്ട് സൗകര്യത്തോടെയുള്ള ഫോണ്‍ വിപണിയിലെത്തിച്ചു മറ്റു കമ്പനികളുമായി മല്‍സരത്തിനൊരുങ്ങുകയാണു ബിഎസ്എന്‍എല്‍. ‘ദേശ് കാ ഫോര്‍ ജി ഫോണ്‍’ എന്ന േപരാണ് ആലോചനയിലുള്ളത്. രണ്ടു സിം സ്ലോട്ടിലും ഏതു നെറ്റ്‌വര്‍ക്കിലെ സിം കാര്‍ഡും ഉപയോഗിക്കാനാകും. 97 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 28 ദിവസത്തേക്കു പരിധിയില്ലാതെ കോളുകളും ഡേറ്റയും സൗജന്യമായി ലഭിക്കും. വിഡിയോ കോളും സൗജന്യം. തുടര്‍ന്നു 100 രൂപ മുതലുള്ള താരിഫ് പ്ലാന്‍ ഉപയോഗിച്ചു പരിധിയില്ലാത്ത സേവനങ്ങള്‍ ആസ്വദിക്കാം.

കൂടാതെ 14 ഭാഷകളിലായി ലൈവ് ടിവി, സിനിമ, സംഗീതം എന്നിവ ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭിക്കുന്ന സൗകര്യവും ഫോണില്‍ ഒരുക്കും. 2.4 ഇഞ്ച് ഡിസ്‌പ്ലേ, 512 എംബി റാം, 4 ജിബി ഇന്റേനല്‍ സ്റ്റോറേജ്, ഫ്രണ്ട് ആന്‍ഡ് ബാക്ക് ക്യാമറ, എന്നിവയാണു ഫോണിന്റെ സവിശേഷതകള്‍. 22 ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button