CinemaBollywood

വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാൻ ഈ താരങ്ങളെ ക്ഷണിച്ചാൽ !!!

ബോളിവുഡിലെ വലിയ താരങ്ങൾ സിനിമകളിൽ നിന്ന് ധാരാളം സമ്പാദിച്ചിട്ടുണ്ട്. പക്ഷേ, ഒരു വിവാഹത്തിനോ മറ്റേതെങ്കിലും പാർട്ടിക്കോ പോകാൻ എത്ര പണം സമ്പാദിക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ? പൊള്ളുന്ന വിലയാണ് ഈ താരങ്ങൾക്ക്.

ബോളിവുഡിലെ കിംഗ് ഖാൻ ഷാരൂഖ് ഖാൻ ഒരു ആഘോഷത്തിൽ പങ്കെടുക്കണമെങ്കിൽ കൊടുക്കേണ്ട പ്രതിഫലം 3 കോടിരൂപയാണ്.അതും പങ്കെടുക്കുന്ന പാർട്ടിയുടെ നിലവാരവും വരുന്നവരുടെ നിലവാരവും നോക്കി മാത്രമേ കൈകൊടുക്കുകയുള്ളു. ഷാരൂഖ് കഴിഞ്ഞാൽ മറ്റൊരു ഖാനായ സൽമാൻ വാങ്ങുന്നത് 2 കോടിരൂപയാണ്.മറ്റെന്തെങ്കിലും പ്രകടനങ്ങൾ കൂടി വേണമെങ്കിൽ പ്രതിഫലം ഉയരും. നടൻ അക്ഷയ് കുമാറിന്റെ കഥയും വ്യത്യസ്തമല്ല .ആഘോഷം ഏതായാലും താരത്തിന്റെ പ്രതിഫലം 2 .5 കോടിയാണ് .

ബോളിവുഡ് നടന്മാരെക്കാൾ ഒട്ടും മോശമല്ല എന്ന് തെളിയിക്കുന്നതാണ് നടിമാരായ ദീപികയുടെയും പ്രിയങ്കയുടെയും പ്രതിഫലം.പ്രിയങ്ക വാങ്ങുന്നത് ഒരു കോടിയാണ്. സമാന തുകയാണ് ദീപികയും വാങ്ങുന്നത് എങ്കിലും പാർട്ടിയുടെ നിലവാരം ദീപികയ്ക്ക് കൂടുതൽ പ്രാധാന്യമുള്ള വിഷയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button