മനില: സുപ്രധാന ചതുർരാഷ്ട്ര സഖ്യത്തിന് ഔദ്യോഗിക തുടക്കം. ഇന്ത്യ–പസഫിക് മേഖലയിലെ ചൈനയുടെ സ്വേച്ഛാപരമായ നടപടികൾക്കും കടന്നുകയറ്റത്തിനും പരോക്ഷമായ മുന്നറിയിപ്പു നൽകികൊണ്ടാണ് സഖ്യത്തിന് തുടക്കം കുറിച്ചത്. മേഖലയുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനുമായി ഒരുമിക്കുന്നത് ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ്.ചൈനയുടെ സൈനിക ഇടപെടൽ ദക്ഷിണ ചൈനാക്കടലിൽ വർധിച്ച പശ്ചാത്തലത്തിൽ, സഖ്യത്തിന്റെ ഓരോ നീക്കവും നിർണായകമാകും.
നാലു രാജ്യങ്ങളും വെവ്വേറെ പ്രസ്താവനകളിൽ നിയമകേന്ദ്രീകൃതമായ വ്യവസ്ഥയും രാജ്യാന്തര നിയമങ്ങൾ ബഹുമാനിച്ചുള്ള ഇടപെടലും മേഖലയിൽ ഉറപ്പാക്കാനാണു സഖ്യരൂപീകരണമെന്നു അറിയിച്ചു. സഖ്യത്തിൽനിന്ന് ഒഴിവാക്കപ്പെട്ടതിലെ അനൗചിത്യം ചൂണ്ടിക്കാണിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം, ചതുർരാഷ്ട്ര കൂട്ടായ്മ ചൈനയെ ലക്ഷ്യമിട്ടുള്ളതല്ലെന്നു പ്രത്യാശിക്കുന്നതായി പറഞ്ഞു.
Post Your Comments