Latest NewsNewsIndia

17 കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവതി അറസ്റ്റില്‍

ബംഗളൂരു•17 കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന രക്ഷിതാക്കളുടെ പരാതിയില്‍ 24 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക കോളാര്‍ സ്വദേശി നളിനി പ്രിയയാണ് അറസ്റ്റിലായത്.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി യുവതി തമിഴ്നാട്ടിലേക്ക് ഒളിച്ചോടുകയായിരുന്നു. 17 കാരന്റെ വീടിന് അടുത്താണ് നളിനി പ്രിയ താമസിച്ചിരുന്നത്. വിവാഹിതയായിരുന്ന ഇവര്‍ ഭര്‍ത്താവുമായി അടുപ്പത്തിലായിരുന്നില്ല. ഇതിനിടെയാണ് യുവതി 17 കാരനുമായി അടുക്കുന്നതും ഒളിചോടുന്നതും.

സെപ്റ്റംബര്‍ 8 നാണ് നളിനി ഭര്‍ത്താവിനെ ഉപേക്ഷിച്ച് 17 കാരനോപ്പം നാടുവിടുന്നത്. വേളാങ്കണ്ണിയില്‍ ഒളിച്ചുതാമസിച്ച ഇവര്‍ നിരവധി തവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

ഇതിനിടെ മകനെ യുവതി തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് മാതാപിതാക്കള്‍ കോളാര്‍ ആന്‍ഡേഴ്‌സണ്‍ പേട്ടെ പൊലീസില്‍ പരാതി നല്‍കി. നളിനി പ്രിയ തങ്ങളുടെ മകനെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരും വേളാങ്കണ്ണിയിലാണെന്ന് തിരിച്ചറിയുന്നത്. വേളാങ്കണ്ണി പൊലീസിന്റെ സഹായത്തോടെ യുവതിയെ അറസ്റ്റ് ചെയ്ത് കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.

തട്ടിക്കൊണ്ടുപോകലിനും ബലാത്സംഗത്തിനും യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ബാല ലൈംഗിക പീഡന വിരുദ്ധ നിയമമായ പോക്‌സോ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ നളിനി പ്രിയയെ റിമാന്‍ഡ് ചെയ്തു.

കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചു. കുട്ടിയെ കൌണ്‍സിലിംഗിന് വിധേയനാക്കാനും തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button