
കൊച്ചി: 38 രൂപയുടെ പുതിയ ഓഫറുമായി വോഡഫോണ്‍. ഈ ഓഫറില്‍ വോയ്‌സ്, ഡാറ്റ പാക്കുകള്‍ 28 ദിവസത്തേക്ക് ലഭിക്കും. വോഡഫോണ്‍ ഛോട്ടാ ചാമ്പ്യന്‍ എന്ന പേരിട്ടിരിക്കുന്ന പാക്കുകളില്‍ 100 ലോക്കല്‍, എസ്ടിഡി മിനിറ്റുകളും 100 എംബി 3ജി/ 4ജി ഡാറ്റയുമാണ് പ്രീ പെയ്ഡ് വരിക്കാര്‍ക്ക് 28 ദിവസത്തേക്ക് ലഭിക്കുക.
ചെറിയ നിരക്കില്‍ ഇത്രയും മികച്ച സംയോജിത പാക്ക് ആദ്യമായിട്ടാണ് അവതരിപ്പിക്കുന്നതെന്നു വോഡഫോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ് അസോസിയേറ്റ് ഡയറക്ടര്‍ അവ്‌നീഷ് ഖോസ്ല പറഞ്ഞു. ഇതിനു പുറമെ 100 എംബി ഡാറ്റയും അധികമായി നല്‍കും. തടസം കൂടാതെ 4ജി ആസ്വദിക്കാനുള്ള സൗകര്യം ഇതു വഴി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ പാക്ക് മധ്യപ്രദേശ്, ചത്തീസ്ഗഢ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ആന്ധ്ര പ്രദേശ്, തെലുങ്കാന എന്ന സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് ലഭിക്കുക. മറ്റു സര്‍ക്കുകളില്‍ നിരക്കില്‍ വ്യത്യാസം ഉണ്ടാകും.
Post Your Comments