Latest NewsNewsInternational

ട്രെയിന്‍ അപകടം: 34 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ലുവാലബ: ട്രെയിന്‍ അപകടത്തില്‍ 34 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ലുവാലബ പ്രവിശ്യയിലെ ബൈയോവിലാണ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്.

പാളം തെറ്റി മലയിടുക്കിലേക്ക് ഇടിച്ച കയറി ട്രെയിനിന് തീപിടിക്കുകയായിരുന്നു. ലുബുംബാഷിയില്‍-ലുവേന പാതയില്‍ ഓടുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിനില്‍ തീപിടിക്കുന്ന വസ്തുക്കള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments


Back to top button