ഗുരുവായൂർ: ആർ എസ് എസ് പ്രവർത്തകൻ ആനന്ദിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെപ്പറ്റി സൂചന ലഭിച്ചതായും പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ്. എന്നാൽ ഇവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത് വിടാനാവില്ലെന്നാണ് പോലീസ് നിലപാട്. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. പ്രതികൾ സഞ്ചരിച്ച കാർ എസ്.ഫാഹിസ് എന്ന ആളുടേതാണ്.
നാട്ടുകാർ ഓടിക്കൂടിയതോടെ കാർ ഉപേക്ഷിച്ച് പ്രതികൾ കടന്നു കളയുകയായിരുന്നു. ഫാഹിസിന്റെ വിലാസം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആനന്ദിനെയും സുഹൃത്തിനെയും കാറില്‍ എത്തിയ സംഘം തട്ടിവീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ആര്‍എസ്എസ് പ്രവര്ത്തന് കൊല ചെയപ്പെട്ടതിനെ തുടര്‍ന്നു തൃശൂര്‍ ജില്ലയിലെ നാലിടങ്ങില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഗുരുവായൂര്‍, പാവറട്ടി പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു കൂടാതെ ഗുരുവായൂര്‍, മണലൂര്‍ നിയോജക മണ്ഡലങ്ങളില്‍ ബിജെപി ഹര്‍ത്താലും നടക്കുന്നുണ്ട്.
Post Your Comments