
ന്യൂഡൽഹി: ഡല്‍ഹി-ഹൗറ സ്പെഷ്യല്‍ ട്രെയിനില്‍ ദില്ലിയില്‍നിന്നു വരികയായിരുന്ന 40 കാരിയായ അമ്മയും 15 കാരിയായ മകളും ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി. കൊൽക്കത്ത സ്വദേശികളായ ഇവർ ജനറല്‍ കമ്പാര്ട്ട മെന്റിലായിരുന്നു യാത്രചെയ്തിരുന്നത് .കാണ്‍പൂരിലെ ചാന്ദാരി സ്റ്റേഷന് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം.
യാത്രക്കിടെ ടോയ്ലറ്റില് കയറിയ മകളെ യാത്രക്കാരില്‍ ഒരാള്‍ കടന്നുപിടിക്കുകയായിരുന്നു. നിലവിളി ശബ്ദം കേട്ടെത്തിയ അമ്മ, മകളെ രക്ഷപെടുത്തി ട്രെയിനില്‍നിന്നും പുറത്തേക്കു ചാടുകയായിരുന്നു. ചാടിയതും ഇരുവരുടെയും ബോധം നഷ്ടപ്പെട്ടു. പിന്നീട് യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് ഒരുമണിക്കൂറിനു ശേഷം സ്ഥലത്തെത്തിയാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇരുവരും ലാലാ ലജ്പത് ആശുപത്രിയിൽ ചികിത്സയിലാണ്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി. പിതാവ് ഡൽഹിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.
Post Your Comments