ആധാര്‍ കാര്‍ഡിനും മൊബൈല്‍ ആപ്പ്. നിലവില്‍ രാജ്യത്തെ ഒട്ടു മിക്ക സേവനങ്ങള്‍ ലഭിക്കാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന അവസരത്തിലാണ് പുതിയ സൗകര്യം നിലവില്‍ വരുന്നത്. ഇതിനുള്ള അവസരം നല്‍കുന്നത് യുഐഡിഎ അവതരിപ്പിക്കുന്ന ആപ്പ് മുഖേനയാണ്. ഇതില്‍ ആധാര്‍ കാര്‍ഡിന്റെ സോഫ്റ്റ്‌കോപ്പി സൂക്ഷിക്കാന്‍ സാധിക്കും. ആപ്പില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനും സൗകര്യമുണ്ട്. എം ആധാര്‍ എന്നാണ് പുതിയ ആപ്പിന്റെ പേര്.
ഈ ആപ്പ് ആന്‍ഡ്രോയിഡ് 3.0 വേര്‍ഷനും അതില്‍ കൂടിയ വേര്‍ഷനുകളും ഉള്ള ഫോണില്‍ സ്‌പ്പോര്‍ട്ട് ചെയ്യും. ഇതു ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉള്ള ഫോണുകളില്‍ സെക്യൂരിറ്റി ലോഗിന്‍ ഉപയോഗിക്കാനുള്ള സംവിധാനമുണ്ട്. ഈ സൗകര്യമില്ലാത്ത ഫോണുകളില്‍ ആപ്പില്‍ ലോഗിന്‍ ചെയ്യാനായി ആധാര്‍ നമ്പറും പാസ്സ്‌വേർഡും ആവശ്യമാണ്.
Post Your Comments