കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ അനുഭവപ്പെട്ട ഭൂമികുലുക്കത്തില്‍ ആശങ്ക വേണ്ടെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. പ്രകമ്പനങ്ങള്‍ തുടര്‍ച്ചയായി രണ്ട് തവണ ഏതാനും മിനിട്ടുകള്‍ നീണ്ടു നിന്നു. കുവൈറ്റിന്റെ വിവിധ മേഖലകളില്‍ ജനങ്ങള്‍ തിങ്ങി വസിക്കുന്ന അബ്ബാസിയ, ജിലേബ് ഷുയൂഖ്, ഫര്‍വാനിയ, കുവൈറ്റ് സിറ്റി, സാല്‍മിയ, മംഗഫ്, ഫഹാഹീല്‍, ജാഹറ എന്നീ പ്രദേശങ്ങളില്‍ ശക്തമായ കുലുക്കമാണ് അനുഭവപ്പെട്ടത്. രണ്ട് തവണ കെട്ടിടങ്ങള്‍ കുലുങ്ങിയതോടെ ജനങ്ങള്‍ പുറത്തേക്കിറങ്ങി നില്‍ക്കുകയായിരുന്നു.
രാത്രി 12 മണിയോടെ കുവൈറ്റ് ആഭ്യന്തരമന്ത്രാലയത്തിന്റെ അറിയിപ്പുണ്ടായതിനെത്തുടര്‍ന്ന് പോലീസ് എത്തി ജനങ്ങളോട് വീടിനുള്ളിലേക്ക് കയറാന്‍ നിര്‍ദേശിക്കുകുയായിരുന്നു.
ഇറാന്‍ ഇറാഖ് അതിര്‍ത്തിയില്‍ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ നിന്നും 200 കി.മീ.അകലെ സുലൈമാനിയ പ്രദേശമാണ് ഭൂചലത്തിന്റെ പ്രഭവ കേന്ദ്രം. അവിടെ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനമാണ് കുവൈറ്റില്‍ 4-5 ഡിഗ്രി റിക്ടര്‍ സ്‌കെയില്‍ രേഖപ്പെടുത്തിയതെന്നും കുവൈത്ത് നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്ക് മേധാവി ഡോ.അബ്ദുള്ള അല്‍ ഇനേസി അറിയിച്ചു.
സിവില്‍,ഡിഫന്‍സ് വിഭാഗത്തിന്റെ സംയുക്ത സഹകരണത്തോടെ എല്ലാവിധ പ്രതിരോധ നടപടികളും സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല എന്നും ആഭ്യന്തരമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.
ഭൂമി കുലുക്കം വിദ്യഭ്യാസ സ്ഥാപനങ്ങളുടേയോ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തേയോ ബാധിച്ചിട്ടില്ല.
Post Your Comments