KeralaLatest NewsNews

ആശുപത്രിക്ക് നേരെയുള്ള ആക്രമണം: ശക്തമായ പ്രതിഷേധവുമായി ഐ.എം.എ

തിരുവനന്തപുരം:മണക്കാട് ആറ്റുകാല്‍ ദേവി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിക്ക് നേരെ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ ശക്തമായ പ്രതിഷേധവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. യാതൊരു പ്രകോപനവുമില്ലാതെ ഈ ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തെ ഐ.എം.എ. തിരുവനന്തപുരം ശക്തമായി അപലപിക്കുകയും പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും ചെയ്തു. ഈ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ ആശുപത്രി സംരക്ഷണ നിയമം അനുസരിച്ച് കേസെടുക്കണമെന്ന് ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ നടപടിക്കൊരുങ്ങേണ്ടിവരുമെന്നും അവര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം ആശുപത്രിയിലെത്തിയ ഒരു സംഘം ആള്‍ക്കാരാണ് ആക്രമണം അഴിച്ചുവിട്ടത്. കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് ചികിത്സ നല്‍കുന്നതിനിടെ അവിടേയ്ക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച അവര്‍ ജീവനക്കാരെ മര്‍ദിക്കുകയും വിലപിടിപ്പുള്ള ആശുപത്രി ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button